en hrdayam ninakku nan kalca vaccu എന്‍ ഹൃദയം നിനക്കു ഞാന്‍ കാഴ്ച വച്ചു
എന്‍ ഹൃദയം നിനക്കു ഞാന്‍ കാഴ്ച വച്ചു
താഴ്ച്ചയില്‍ എനിക്കു നീ കരുത്തു നല്കി
പ്രാണനാഥനെനിക്കായ് കരുതി വച്ചു
ഈ ലോകസമ്പത്തും സ്നേഹവുമെല്ലാം
മിഥ്യയാണെന്നും ഞാന്‍ തിരിച്ചറിഞ്ഞു (എന്‍..)
1
ദുഃഖങ്ങളില്‍ മനമുരുകുന്ന വേളകളില്‍
അരുമയോടെന്നെ നീ അണച്ചു നിര്‍ത്തി (2)
കരയല്ലേ മകളേ തളരല്ലേ നീ
സാന്ത്വനിപ്പിപ്പാനായ് ഞാനില്ലയോ (2) (എന്‍..)
2
കൈവിടില്ലാ നിന്നെ തള്ളീടില്ലാ എന്‍
പാണിയാല്‍ നിന്നെ ഞാന്‍ വഴി നടത്തും (2)
നിനക്കായ് പറുദീസ ഞാന്‍ പണിയും
വഴികാട്ടി നടത്തും നിന് പേര്‍ക്കായ് (2) (എന്‍..)