en raksakanamesuve enne dayayeatu kattu എന് രക്ഷകനാമേശുവേ എന്നെ ദയയോടു കാത്തു
എന്‍ രക്ഷകനാമേശുവേ - എന്നെ ദയയോടു കാത്തു
എന്നെ ദൈവഭക്തിയില്‍ വളര്‍ത്തി-നന്നാക്കിടുക
1
പാപസമുദ്രത്തിലയ്യോ-പാഴിലുഴന്നീടുന്നയ്യോ
പാലകാ എന്‍ ചിത്തം ശുദ്ധമാക്കി-പാലിച്ചിടുക
2
കന്മഷ പരിഹാരാര്‍ത്ഥം - ചിന്നിയ തിരു രക്തത്തിന്‍
കാരുണ്യത്താല്‍ മാം കഴുകി ദേവാ-ശുദ്ധീകരിക്കുക
3
നിന്നാലെ സൌജന്യമായി - സമ്പാദിതമാം രക്ഷയില്‍
എന്നെയവകാശിയാക്കിക്കൊള്‍ക-കൃപാസ്വരൂപാ
4
വേദപ്രമാണത്തില്‍നിന്നു-വേഗം ജ്ഞാനത്ഭുത കാര്യം
സാദരം കാണ്മാനെന്‍ കണ്‍കള്‍ നാഥാ-തുറക്കേണമേ
5
വ്യാജ വഴിയില്‍ നിന്നെന്നെ-വേഗം നീയകറ്റി നിന്‍റെ
വേദപ്രമാണത്തെ കൃപയോടെ-നല്‍കീടേണമേ
6
മായയെ നോക്കാതവണ്ണം-മമ കണ്‍കള്‍ നീ തിരിച്ചു
മഹല്‍ഗുരോ നിന്‍ വഴിയിലെന്നെ-നടത്തേണമേ
7
ഭൂലോകവാസം കഴിച്ചു സ്വര്‍ലോകത്തെ ഞാന്‍ പ്രാപിച്ചു-
കൊള്ളുവാന്‍ വേണ്ടുന്നതെല്ലാമെന്നെ - കാണിക്കേണമേ (എന്‍ രക്ഷകനാമേശുവേ..)