• waytochurch.com logo
Song # 20592

എന് യേശു നാഥന്റെ പാദത്തിങ്കല് ഞാന്

en yesu nathan re padattinkal nan‍ ‍ ‍ ‍



എന്‍ യേശു നാഥന്‍റെ പാദത്തിങ്കല്‍ ഞാന്‍
ഇനി എന്നാളും ഈ മന്നില്‍ ജീവിച്ചിടും
എന്തോരം ക്ലേശങ്ങള്‍ നേരിട്ടാലും ഞാന്‍
എന്‍റെ കര്‍ത്താവിന്‍ സ്നേഹത്തിലാനന്ദിക്കും
ദൂരെപ്പോകുന്ന നിമിഷങ്ങളില്‍ തേടിപാഞ്ഞെത്തും ഇടയനവന്‍
ആരും കാണാതെ കരഞ്ഞിടുമ്പോള്‍ തോളിലേന്തി താന്‍ തഴുകിടുന്നു
സ്വര്‍ഗ്ഗ സീയോനില്‍ നാഥനെ കാണ്മതിനായ്‌
എന്‍റെ ആത്മാവ് ദാഹിച്ചു കാത്തിരിപ്പൂ (എന്‍ യേശു..)
1

ആരെയും ഞാന്‍ ഭയപ്പെടില്ല എന്‍റെ കര്‍ത്താവെന്‍ കൂടെ വന്നാല്‍
ഇല്ല താഴുകില്‍ ഞാന്‍ തകരുകില്ല എന്നും തന്നോടു ചേര്‍ന്നു നിന്നാല്‍
യാത്രയില്‍ ഞാന്‍ തളര്‍ന്നിടുമ്പോള്‍ എന്നാത്മ ധൈര്യം ചോര്‍ന്നിടുമ്പോള്‍
രാത്രികാലേ നടുങ്ങിടുമ്പോള്‍ എന്‍ മേനി ആകെ വിറച്ചിടുമ്പോള്‍
ശോഭിതമാം തിരുമുഖമെന്‍
ഉള്ളില്‍ കണ്ണാലെ കാണുന്നതെന്‍ ഭാഗ്യം
പാടിടും ഞാന്‍ സ്തുതിവചനം
തന്‍റെ സിംഹാസനത്തിങ്കല്‍ രാജനു ഞാന്‍ (എന്‍ യേശു..)
2
ഭൂവിലാണെന്‍ ഭവനമെന്നു അല്പവിശ്വാസി ഞാന്‍ കരുതി
സ്വര്‍ഗ്ഗ വീട്ടില്‍ എല്ലാം ഒരുക്കിവച്ച് എന്‍റെ നല്ലേശു കാത്തിരിപ്പൂ
ക്രൂശിലേവം സഹിച്ചുവല്ലോ എന്‍ ക്ലേശ ഭാരം അകറ്റിടുവാന്‍
പ്രാണനന്ന് സമര്‍പ്പിച്ചല്ലോ എന്‍ ആത്മ രക്ഷാ വഴി തെളിക്കാന്‍
തേടുകില്ല ജഡികസുഖം
ഇനി ഞാന്‍ അല്ല ജീവിപ്പതേശുവത്രെ
പാടിടും ഞാന്‍ സ്തുതിവചനം
തന്‍റെ സിംഹാസനത്തിങ്കല്‍ രാജനു ഞാന്‍ (എന്‍ യേശു..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2025 Waytochurch.com