എന് യേശു എന് സംഗീതം എന് ബലമാകുന്നു
en yesu en sangitam en balamakunnu
എന്‍ യേശു എന് സംഗീതം എന് ബലമാകുന്നു
താന്‍ ജീവന്‍റെ കിരീടം എനിക്ക് തരുന്നു
തന്‍ മുഖത്തിന്‍ പ്രകാശം ഹാ എത്ര മധുരം
ഹാ, നല്ലോരവകാശം എന്‍റേത് നിശ്ചയം
1
എന്‍ യേശു എന് സംഗീതം എന്‍ ബലം ആകുന്നു
എനിക്ക് വിപരീതം ആയ കൈയ്യെഴുത്തു
തന്‍ ക്രൂശിന്‍ തിരു രക്തം മായിച്ചു കളഞ്ഞു
ശത്രുത തീര്‍ത്തു സ്വഗ്ഗം എനിക്ക് തുറന്നു
2
എന്‍ യേശു എന് സംഗീതം എന്‍ ബലം ആകുന്നു
എന്‍ ഹൃദയത്തിന്‍ ഖേദം ഒക്കെ താന്‍ തീര്‍ക്കുന്നു
എന്‍ വഴിയില്‍ പ്രയാസം ഞെരുക്കം സങ്കടം
വരുമ്പോള്‍ നല്ലാശ്വാസം യേശുവിന്‍ മാര്‍വിടം
3
എന്‍ യേശു എന് സംഗീതം എന്‍ ബലം ആകുന്നു
തന്‍ വരവ് സമീപം നേരം പുലരുന്നു
ദിവ്യ മഹത്വത്തോട് താന്‍ വെളിപ്പെട്ടീടും
ഈ ഞാനും അവനോടു കൂടെ പ്രകാശിക്കും