• waytochurch.com logo
Song # 20596

en manas sin re vedanakal nannayariyunna natha എന് മനസ്സിന്റെ വേദനകള് നന്നായറിയുന്ന നാഥാ



എന്‍ മനസ്സിന്‍റെ വേദനകള്‍ നന്നായറിയുന്ന നാഥാ (2)
അതിരും കടന്ന് പോകുന്നു നാഥാ
എന്നുടെ വേദനകള്‍, എങ്കിലും
നീയതറിയുന്നല്ലോ (എന്‍ മനസ്സിന്‍റെ..)
1

ഇരുളില്‍ വെളിച്ചമായ്‌ പാതയ്ക്കു ദീപമായ്‌
ജീവന്‍റെ മാര്‍ഗ്ഗമായ് നീ വരണമേ (2)
കരുതലിന്‍ കരം നീട്ടി കനിയണെ നാഥാ
കനിവിന്‍ കേദാരം യേശുനാഥാ (2) (എന്‍ മനസ്സിന്‍റെ..)
2

അകലെ കേള്‍ക്കുന്ന മോഹന വാക്കുകള്‍
അരികിലണയുമ്പോള്‍ അപരസ്വരം (2)
അകലെയല്ല എന്‍ അരികിലുണ്ടല്ലോ
സ്നേഹത്തിന്നുടമയാം യേശുനാഥന്‍ (2) (എന്‍ മനസ്സിന്‍റെ..)

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com