• waytochurch.com logo
Song # 20597

en maname yaheavaye val ttituka എന് മനമെ യഹോവയെ വാഴ്ത്തിടുക


എന്‍ മനമെ യഹോവയെ വാഴ്‌ത്തിടുക
അവന്‍റെ വിശുദ്ധനാമത്തെ വാഴ്‌ത്തുക
എന്‍ മനമെ യഹോവയെ വാഴ്‌ത്തിടുക
അവന്‍റെ ഉപകാരങ്ങള്‍ ഒന്നും മറന്നീടാതെ (2)
1

യഹോവ നിന്‍റെ അകൃത്യമൊക്കെയും മോചിക്കുന്നു
നിന്‍റെ രോഗങ്ങളെല്ലാം സൗഖ്യമാക്കുന്നു (2)
അവന്‍ നിന്‍റെ ജീവനെ വീണ്ടെടുക്കുന്നു
ദയയും കരുണയും അണിയിക്കുന്നു
2

കഴുകന്‍പോല്‍ നിന്‍ യൗവ്വനം പുതുകി വരാന്‍
നിന്‍റെ വായ്‌ക്കവന്‍ നന്മകൊണ്ടു തൃപ്‌തി തരുന്നു (2)
പീഡിതന്മാര്‍ക്കു നല്ല നീതിപാലകന്‍
കരുണയും കൃപയും എന്നുമുള്ളവന്‍


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com