en priya raksakan nitiyin suryanay tejas sil velippetume എന്‍ പ്രിയ രക്ഷകന് നീതിയിന്‍ സൂര്യനായ്
എന്‍ പ്രിയ രക്ഷകന് നീതിയിന്‍ സൂര്യനായ്
തേജസ്സില്‍ വെളിപ്പെടുമേ
താമസമെന്നിയെ മേഘത്തില്‍ വരും താന്‍
തന് കാന്തയാം എന്നെയും ചേര്‍ത്തിടും നിശ്ചയമായ് (എന്‍ പ്രിയ..)
1
യെരുശലെമിന് തെരുവിലൂടെ ക്രൂശു മരം ചുമന്നു
കാല്‍വരിയില്‍ നടന്നു പോയവന്
ശോഭിത പട്ടണത്തില്‍ മുത്തുകളാലുള്ള
വീടുകള്‍ തീര്‍ത്തിട്ടു വേഗത്തില്‍ വരുമവന്‍ (എന്‍ പ്രിയ..)
2
ആനന്ദ പുരത്തിലെ വാസം ഞാന്‍ ഓര്‍ക്കുമ്പോള്‍
ഇഹത്തിലെ കഷ്ടം സാരമോ ?
പ്രത്യാശ ഗാനങ്ങള്‍ പാടി ഞാന്‍ നിത്യവും
സ്വര്‍ഗീയ സന്തോഷം എന്നിലുണ്ടിന്നലേക്കാള്‍ (എന്‍ പ്രിയ..)
3
നീതി സൂര്യന് വരുമ്പോള്‍ തന് പ്രഭയിന്‍ കാന്തിയാല്‍
എന്‍ ഇരുള് നിറം മാറിടുമേ
രാജ രാജ പ്രതിമയെ ധരിപ്പിച്ചിട്ടെന്നെ തന്
കൂടവേ ഇരുത്തുന്ന രാജാവ് വേഗം വരും (എന്‍ പ്രിയ..)
4
സന്താപം തീര്‍ന്നിട്ട് അന്തമില്ല യുഗം
കാന്തനുമായ് വാഴുവാന്‍
ഉള്ളം കൊതിക്കുന്നെ പാദങ്ങള്‍ പൊങ്ങുന്നേ
എന്നിങ്ങു വന്നെന്നെ ചേര്‍ത്തിടും പ്രേമ കാന്തന് (എന്‍ പ്രിയ..)