• waytochurch.com logo
Song # 20608

unaru manas se pakaru ganamrtam ഉണരൂ മനസ്സേ പകരൂ ഗാനാമൃതം


ഉണരൂ മനസ്സേ പകരൂ ഗാനാമൃതം
തെളിയൂ തിരികളേ രാജരാജസന്നിധിയില്‍ (ഉണരൂ..)
1

പനിനീര്‍ പൂവിതളില്‍ പതിയും തൂമഞ്ഞുപോല്‍
ഒരു നീര്‍ക്കണമായ് അലിയാം ഈ കാസയില്‍
തിരുനാമ ജപമാലയില്‍ ഒരു രാഗമായലിയാന്‍ (ഉണരൂ..)
2

മണിനാദമുയരുന്നൂ മനസ്സില്‍ നീ നിറയുന്നു
യേശുവേ ദേവസുതാ വരമാരി ചൊരിയണമേ
പരിപാവനനാം പരനേ പദതാരിലെന്നഭയം (ഉണരൂ..)

Posted on
  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com