unniseaykk pantrantu vayas sullappeal ഉണ്ണീശോയ്ക്ക് പന്ത്രണ്ടു വയസ്സുള്ളപ്പോള്
ഉണ്ണീശോയ്ക്ക് പന്ത്രണ്ടു വയസ്സുള്ളപ്പോള്‍
അമ്മയില്‍ നിന്നും അവന്‍ വേര്‍പിരിഞ്ഞു (2)
അമ്മ നിനച്ചു കുഞ്ഞ് താതനോടൊത്തെന്ന്‍
താതനോര്‍ത്തു അവന്‍ അമ്മയോടൊത്തെന്ന് (ഉണ്ണീശോ..)
1
പൊന്നോമന മകനേ എന്തു ചെയ്തു നീ
താതനുമീ ഞാനുമെത്ര വേദനിച്ചു (2)
ഉണ്ണി തന്‍റെ അമ്മയോട് പ്രതിവചിച്ചുടന്‍ (2)
എന്‍റെ പിതാവിന്‍ ഭവനത്തിലായിരുന്നു ഞാന്‍ (2)
2
തിരുകുടുംബം ഒന്നുചേര്‍ന്ന് വീട്ടിലേക്ക് പോയ്
ദൈവപുത്രന്‍ അനുസരണയില്‍ മാതൃകയായി (2)
ദൈവത്തിനും മനുഷ്യര്‍ക്കും മാതൃകയായ് വളര്‍ന്നവന്‍
ഉണ്ണീശോ എന്നും നമ്മുടെ കൊച്ചു സ്നേഹിതന്‍ (2)
3
കുഞ്ഞുമക്കള്‍ ഈശോയെപ്പോലെയാകണം
പ്രാര്‍ത്ഥനയില്‍ ദൈവസ്നേഹം അനുഭവിക്കണം (2)
അനുഗ്രഹീതകുടുംബമായ് അനുസരിച്ചു വളരണം (2)
അണിയണിയായ് ചേര്‍ന്ന് സ്വര്‍ഗ്ഗരാജ്യമെത്തണം (2) (ഉണ്ണീശോ..)