iseaye iseaye entellam vannalum ഈശോയേ ഈശോയേ എന്തെല്ലാം വന്നാലും
ഈശോയേ ഈശോയേ എന്തെല്ലാം വന്നാലും
എന്നെ സ്നേഹിക്കും എന്റെ നല്ല ഈശോ
എവിടെയും പോകാനിനിയും ഭയമില്ലൊരുനാളും
ഇവിടെയും എവിടെയും എന്റെ ഈശോ (ഈശോയേ..)
1
ഈശോയെ ഒന്നു കാണാന്‍ ഞാനാഗ്രഹിച്ചു
ഈശോയെന്‍ ഹൃദയത്തിലെന്നമ്മ പറഞ്ഞു (2)
എങ്കിലും നേരിലൊന്നു കാണുവാന്‍
എന്നുള്ളം കൊതിക്കുന്നെന്‍ ഈശോയേ (ഈശോയേ..)
2
ദേവാലയം ഈശോയുടെ വാസഗേഹമെന്ന്
ചൊല്ലിത്തന്നമ്മ എനിക്ക് ചുംബനമേകി (2)
അമ്മയെക്കാള്‍ സ്നേഹിക്കും താതനെക്കാണുവാന്
എന്നുള്ളം കൊതിക്കുന്നെന്‍ ഈശോയേ (ഈശോയേ..)