• waytochurch.com logo
Song # 20617

i bhumiyil svar ggam tir ttituvan ഈ ഭൂമിയില് സ്വര്ഗ്ഗം തീര്ത്തിടുവാന്



ഈ ഭൂമിയില്‍ സ്വര്‍ഗ്ഗം തീര്‍ത്തിടുവാന്‍
ആ തിരുക്കുടുംബം പോലെ
നവമൊരു കുടുംബം തീര്‍ക്കുക നീ (2)


സ്വര്‍ഗ്ഗസ്ഥിതനാം പിതാവിനോട്
നിരമിഴിയോടെ കേഴുന്നു (2) (ഈ ഭൂമിയില്‍..)
1

കാണുന്നെഴുന്ന ദൈവങ്ങളല്ലോ
മാതാപിതാക്കള്‍ നിങ്ങള്‍
സ്നേഹത്തിന്‍റെ പ്രതീകമായ്‌
പ്രാര്‍ത്ഥന തന്‍ ശക്തിയുമായ്‌
ഉത്തമ സന്താനങ്ങള്‍ക്ക്
ജന്മം നല്‍കുക നിങ്ങള്‍ (2) (ഈ ഭൂമിയില്‍..)
2

കാണപ്പെടാത്ത ദൈവത്തിന്‍റെ
കാണപ്പെടുന്ന രൂപങ്ങള്‍
സ്നേഹസാന്ദ്രമാം സമൂഹത്തിന്
മാതൃകയാകൂ നിങ്ങള്‍
യേശുനാഥനില്‍ അഭയം തേടുക
നീയും നിന്നുടെ കുടുംബവും (2) (ഈ ഭൂമിയില്‍..)

  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com