• waytochurch.com logo
Song # 20623

irulerumi valiyil kaniveate ni varane ഇരുളേറുമീ വഴിയില് കനിവോടെ നീ വരണേ


ഇരുളേറുമീ വഴിയില്‍ കനിവോടെ നീ വരണേ
ഒരു ദീപമായ്‌ തെളിയണമേ
അഴലേറുമീ മരുവില്‍ അലിവോടെ നീ വരണേ
ഒരു മാരി പെയ്തീടണമേ (ഇരുളേറുമീ..)
1

വഴി തെറ്റിയൊരാടുകളാം ഞങ്ങള്‍ നാഥാ
പിഴ ചെയ്തതോര്‍ക്കരുതേ നീ (2)
അനുതാപ ഹൃദയത്തോടെ ഇതാ ഞങ്ങള്‍
തിരുമുമ്പിലഭയം തരണേ (2) (ഇരുളേറുമീ..)
2
കുരിശിന്‍ വഴിയറിയാതലയും ഞങ്ങള്‍
പിഴ ചെയ്തതോര്‍ക്കരുതേ നീ (2)
കദനം നിറയും മനമോടെ ഇതാ ഞങ്ങള്‍
തിരുമുമ്പിലഭയം തരണേ (2) (ഇരുളേറുമീ..)
3
തിരുസ്നേഹം പകരാതകലും ഞങ്ങള്‍
പിഴ ചെയ്തതോര്‍ക്കരുതേ നീ (2)
പിടയും ഇടനെഞ്ചകമോടെ ഇതാ ഞങ്ങള്‍
തിരുമുമ്പിലഭയം തരണേ (2) (ഇരുളേറുമീ..)

Posted on
  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com