irulu mutiyearitavalikalil ഇരുളു മൂടിയൊരിടവഴികളില്
ഇരുളു മൂടിയൊരിടവഴികളില്
ഇടറി വീഴും ഞങ്ങളെ
വഴിയൊരുക്കി വഴി നടത്തും
ഇടയനല്ലോ നീ.. ഇടയനല്ലോ നീ.. (ഇരുളു..)
1
അഴല് കണ്ടാല്‍ അവിടെയെത്തും
കരുണയുള്ളോനേ (2)
തൊഴുതു നില്പ്പൂ നിന്റെ മുന്പില്
മെഴുതിരികളും ഞങ്ങളും (2)
മെഴുതിരികളും ഞങ്ങളും (ഇരുളു..)
2
അലകടലില് ചുവടു വച്ചു
നടന്നു പോയോനേ (2)
കുരിശു പേറി കുരിശു പേറി
കടന്നു പോയോനേ (2)
തൊഴുതു നില്പ്പൂ വഴിയരികില്‍
മലരുകളും മനുഷ്യരും (2)
തിരിച്ചു വരൂ തിരിച്ചു വരൂ
തിരുഹൃദയമേ വേഗം (2)
തിരുഹൃദയമേ വേഗം (ഇരുളു..)