• waytochurch.com logo
Song # 20624

ഇരുളു മൂടിയൊരിടവഴികളില്

irulu mutiyearitavalikalil ‍



ഇരുളു മൂടിയൊരിടവഴികളില്‍
ഇടറി വീഴും ഞങ്ങളെ
വഴിയൊരുക്കി വഴി നടത്തും
ഇടയനല്ലോ നീ.. ഇടയനല്ലോ നീ.. (ഇരുളു..)
1

അഴല് കണ്ടാല്‍ അവിടെയെത്തും
കരുണയുള്ളോനേ (2)
തൊഴുതു നില്‍പ്പൂ നിന്‍റെ മുന്‍പില്‍
മെഴുതിരികളും ഞങ്ങളും (2)
മെഴുതിരികളും ഞങ്ങളും (ഇരുളു..)
2

അലകടലില്‍ ചുവടു വച്ചു
നടന്നു പോയോനേ (2)
കുരിശു പേറി കുരിശു പേറി
കടന്നു പോയോനേ (2)
തൊഴുതു നില്‍പ്പൂ വഴിയരികില്‍
മലരുകളും മനുഷ്യരും (2)
തിരിച്ചു വരൂ തിരിച്ചു വരൂ
തിരുഹൃദയമേ വേഗം (2)
തിരുഹൃദയമേ വേഗം (ഇരുളു..)




                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2025 Waytochurch.com