innesu rajan uyir ttelu nnerralleluya ഇന്നേശു രാജന് ഉയിര്ത്തെഴുന്നേറ്റല്ലേലൂയാ
ഇന്നേശു രാജന് ഉയിര്‍ത്തെഴു-ന്നേറ്റല്ലേലൂയാ
വന്‍നാശ ശാപ ചാവുകള്‍ ജയിച്ചല്ലേലൂയാ
മഹാ സന്തോഷമേ-മഹാ സന്തോഷമേ!
പരാപര സുതന് യേശുനാഥനെ-വാഴ്ത്തിപ്പാടുവിന്‍
ജയഗീതം പാടുവിന്‍-ജയഗീതം പാടുവിന്‍
പകലോനുദിച്ചിരുളോടിയൊളിച്ചിതാ വന്നീടുവിന്‍
മഹാ സന്തോഷമേ-മഹാ സന്തോഷമേ!
1
ദൈവദൂതന് കല്ലുരുട്ടി നീക്കി-വാതിലില്‍ നിന്നു
അക്കാവല്ക്കാര്-മരിച്ചവരെപ്പോലെയായ് വന്നു (മഹാ..)
2
അതിരാവില്‍ പേത്ര-യോഹന്നാന്മാരോടി വന്നഹോ
ശവക്കല്ലറയ്ക്കുള്ളില്‍ നോക്കി വിശ്വസിച്ചീടിനാരഹോ (മഹാ..)