• waytochurch.com logo
Song # 20632

ഇത്ര സന്തോഷം നീയെനിക്കേകി

itra santeasam niyenikkeki en priyanesuve



ഇത്ര സന്തോഷം നീയെനിക്കേകി
എന്‍ പ്രിയനേശുവേ
എന്തോരാനന്ദം നീ ചൊരിഞ്ഞു
ഏഴയെന്‍ ജീവിതത്തില്‍ (2)


വാഴ്ത്തീടും ഞാന്‍ കര്‍ത്താവിനെ
കാല്‍വരി സ്നേഹമോര്‍ത്ത്
വര്‍ണിക്കും ഞാന്‍ തന്‍ കൃപകള്‍
ജീവിത നാള്‍കളെല്ലാം (2)
1

നിന്‍ സ്നേഹമോര്‍ക്കുമ്പോളുള്ളം നിറയുന്നു
എന്‍ ക്ലേശമഖിലവും നീങ്ങിടുന്നു (2)
എന്‍ ദുഃഖമെല്ലാം മറന്നീടുവാനായ്
നിന്‍ സ്നേഹം മതിയെനിക്ക് (2) (വാഴ്ത്തീടും..)
2
നാനാ പരീക്ഷകള്‍ ഏറിടും നേരം
നാഥന്‍റെ മാര്‍വില്‍ ചാരിടും ഞാന്‍ (2)
ഓരോ ദിവസവും നന്മകളോര്‍ത്ത്
ആനന്ദിച്ചാര്‍ത്തു പാടും (2) (ഇത്ര..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2025 Waytochurch.com