ഇത്ര നല് രക്ഷകാ യേശുവേ
itra nal raksaka yesuve itramam sneham ni tannatal
ഇത്ര നല് രക്ഷകാ യേശുവേ
ഇത്രമാം സ്നേഹം നീ തന്നതാല്‍ (2)
എന്ത് ഞാന്‍ നല്‍കിടും തുല്യമായ്
ഏഴയെ നിന്‍ മുന്‍പില്‍ യാഗമായ് (2) (ഇത്ര..)
1
ലോകത്തില്‍ നിന്ദകള്‍ ഏറി വന്നാലും
മാറല്ലേ മാറയിന്‍ നാഥനേ (2)
എന്ന് നീ വന്നിടും മേഘത്തില്‍
അന്ന് ഞാന്‍ ധന്യയായ് തീര്‍ന്നിടും (2) (ഇത്ര..)
2
രോഗങ്ങള്‍ ദു:ഖങ്ങള്‍ പീഡകള്‍ എല്ലാം
എന്‍ ജീവിതെ വന്നതാം വേളയില്‍ (2)
ദൂതന്മാര്‍ കാവലായ് വന്നപ്പോള്‍
കണ്ടു ഞാന്‍ ക്രൂശിലെ സ്നേഹത്തെ (2) (ഇത്ര..)