• waytochurch.com logo
Song # 20636

itayanamesuvin itamatil akayal ഇടയനാമേശുവിന് ഇടമതില് ആകയാല്


ഇടയനാമേശുവിന്‍ ഇടമതില്‍ ആകയാല്‍
ഇടമില്ല യാതൊരു കുറവിനുമിവിടെ
ഇടമെനിക്കവിടയാ പച്ചയാം മേച്ചിലില്‍
സ്വച്ഛമാം ജലാശയം ജയത്തിനുത്സവം (2)
1

ചൂടതില്‍ ഇടറി ഞാന്‍ വീണിടുമെന്നാല്‍
ശീതള വചനമെന്‍ പ്രാണനു സൌഖ്യം (2)
നീതിയിന്‍ പാതയില്‍ ഭീതി കൂടാതവാന്‍
നടത്തിടുമനുദിനം തന്‍റെ ദൃഷ്ടിയാല്‍ (2) (ഇടയനാ..)
2

ഭയമെനിക്കെവിടെയാ കൂരിരുള്‍ വഴിയില്‍
വടിയുമായിടയനെന്‍ അരികിലുള്ളതാല്‍ (2)
ശത്രുവിന്‍ മുമ്പിലോ മൃഷ്ടമാം ഭോജനം
എന്‍ തലയെ തൈലത്താല്‍ വിശുദ്ധി ചെയ്തിടും (2) (ഇടയനാ..)

  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com