• waytochurch.com logo
Song # 20637

ഇടയന് നല്ല ഇടയന്

itayan nalla itayan enne jayatteate natattunnavan‍ ‍


ഇടയന്‍ നല്ല ഇടയന്‍
എന്നെ ജയത്തോടെ നടത്തുന്നവന്‍ (2)
പച്ചപ്പുല്‍പ്പുറങ്ങളില്‍ കിടത്തുന്നവന്‍
സ്വച്ഛമാം നദിയില്‍ നിന്നും കുടിപ്പിക്കുന്നോന്‍ (2)


ഞാന്‍ പാടുമേ എന്‍റെ നാഥനായ്
തന്‍റെ ജീവനെ തന്ന നല്ലിടയന് (2)
ഇടയന്‍ നല്ല ഇടയന്‍
എന്നെ ജയത്തോടെ നടത്തുന്നവന്‍
1

കൂരിരുളിന്‍ പാതയില്‍ ഞാന്‍ നടന്നെന്നാലും
കാലിടറാതെ താന്‍ പരിപാലിക്കും (2)
അനര്‍ത്ഥമെന്നെ ഇനിയും ഭയപ്പെടുത്തില്ല
തന്‍ വടിയും കോലുമെന്നെത്തേടി വന്നീടും (2) (ഞാന്‍ പാടുമേ..)
2

മരണത്തിന്‍ കൂരിരുള്‍ മുന്നില്‍ വന്നാലും
പാതാളവേദന എതിരിട്ടാലും (2)
മരണത്തെ ജയിച്ചെന്‍റെ യേശുനാഥന്‍
ശരണമായ്‌ വന്നെന്നെ വിടുവിച്ചീടും (2) (ഞാന്‍ പാടുമേ..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2025 Waytochurch.com