asvasapradane ennekkum valuka ആശ്വാസപ്രദനേഎന്നേക്കും വാഴുകനിന് സഭ നിന്റെ ആലയംഅതില് പ്രവേശിക്ക
1
ആശ്വാസപ്രദനേ
എന്നേക്കും വാഴുക
നിന് സഭ നിന്റെ ആലയം
അതില്‍ പ്രവേശിക്ക.
2
കര്ത്താവിന് ശിഷ്യരെ
നീ പണ്ടു ദര്‍ശിച്ചു
പിളര്‍ന്ന തീ നാവായ് വന്നു
സല്പ്രാപ്തി കല്പിച്ചു.
3
നിന് സഭ ആയതു
നിന് കയ്യില്‍ എന്നുമെ
നിന് ദിവ്യദാനം അതിനു
ഇപ്പോള്‍ തരേണമേ.
4
നിന് ജനം ഇവിടെ
ആലസ്യപ്പെടുന്നു.
നിന് കൃപ കൊണ്ടു അവരെ
ആശ്വസിപ്പിക്കുക.
5
നീ മേലില്‍ നിന്നു വാ
വിശുദ്ധനായോനേ
നിന്നേരേ നോക്കുന്നവരെ
അനുഗ്രഹിക്കുകെ.