• waytochurch.com logo
Song # 20643

asvasadayakanay enikkesu arikilunt ആശ്വാസദായകനായ് എനിക്കേശു അരികിലുണ്ട്


ആശ്വാസദായകനായ്‌ എനിക്കേശു അരികിലുണ്ട്
എന്തെന്തു ഭാരങ്ങളേറിവന്നാലും
എന്നെ കൈവിടാത്തവന്‍
1
ആവശ്യഭാരങ്ങളാല്‍ - ഞാന്‍ ആകുലനായിടുമ്പോള്‍
തന്റെ സാന്ത്വനം നല്‍കി വഴി നടത്തും യേശു അരികിലുണ്ട് -- (ആശ്വാസ..)
2
രോഗം പ്രയാസങ്ങളാല്‍ ഞാന്‍ ക്ഷീണിതനായിടുമ്പോള്‍
എന്നെ താങ്ങികരങ്ങളില്‍ കാത്തിടും യേശു അരികിലുണ്ട് -- (ആശ്വാസ..)
3
ലോകത്തിന്‍ കെടുതികളില്‍ - ഞാന്‍ താളടിയാകാതെ
എന്നെ കാവല്‍ ചെയ്തിടും സ്നേഹിതനായ് യേശു അരികിലുണ്ട് -- (ആശ്വാസ..)

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com