• waytochurch.com logo
Song # 20644

asvasattinnuravitamam kristu ആശ്വാസത്തിന്നുറവിടമാം ക്രിസ്തു



ആശ്വാസത്തിന്നുറവിടമാം ക്രിസ്തു
നിന്നെ വിളിച്ചിടുന്നു (2)
1

അദ്ധ്വാനഭാരത്താല്‍ വലയുന്നോരെ
ആശ്വാസമില്ലാതലയുന്നോരെ
ആണിപ്പാടുള്ള വന്‍കരങ്ങള്‍ നീട്ടി
നിന്നെ വിളിച്ചിടുന്നു (2) (ആശ്വാസ..)
2
പാപാന്ധകാരത്തില്‍ കഴിയുന്നോരെ
രോഗങ്ങളാല്‍ മനം തകര്‍ന്നവരെ
നിന്നെ രക്ഷിപ്പാന്‍ അവന്‍ കരങ്ങള്‍
എന്നെന്നും മതിയായവ (2) (ആശ്വാസ..)
3
വാതില്‍ക്കല്‍ വന്നിങ്ങു മുട്ടിടുന്ന
ആശ്വാസമരുളാന്‍ വന്നീടുന്ന
അരമപിതാവിന്‍റെ ഇമ്പസ്വരം
നീയിന്നു ശ്രവിച്ചീടുമോ (2) (ആശ്വാസ..)



Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com