ascaryame itu aral var nniccitam ആശ്ചര്യമേ ഇതു ആരാല്‍ വര്‍ണ്ണിച്ചിടാം
ആശ്ചര്യമേ ഇതു ആരാല്‍ വര്‍ണ്ണിച്ചിടാം (2)
കൃപയെ കൃപയെ കൃപയേ കൃപയേ (2)
ചിന്തിയല്ലോ സ്വന്ത രക്തം എനിക്കായ്
കൃപയെ കൃപയെ കൃപയേ കൃപയേ (2)
1
ചന്തം ചിന്തും തിരുമേനി എന്‍ പേര്‍ക്കായ്
സ്വന്തമായ എല്ലാറ്റെയും വെടിഞ്ഞു
ബന്ധമില്ലാത്ത ഈ എഴയെ ഓര്‍ത്തു (2)
വീണ്ടെടുത്തു എന്നെയും എന്നെയും എന്നെയും (2) (ആശ്ചര്യമേ..)
2
ദൂരത്തിരുന്ന ഈ ദ്രോഹിയാം എന്നെ
ചാരത്തണച്ചിടുവാന്‍ ഏറ്റു കഷ്ടം
കാരുണ്യ നായകന് കാല്‍വരി ക്രൂശില്‍ (2)
കാട്ടിയതാം അന്‍പിതോ അന്‍പിതോ അന്‍പിതോ (2) (ആശ്ചര്യമേ..)
3
എന്ത് ഞാന്‍ എകിടും നിന്നുടെ പേര്‍ക്കായ്
ചിന്തിക്കുകില്‍ വെറും എഴ ഞാനല്ലോ
ഒന്നും എനിക്കിനി വേണ്ട ഈ പാരില്‍ (2)
നിന്നെ മാത്രം സേവിക്കും സേവിക്കും സേവിക്കും (2) (ആശ്ചര്യമേ..)