• waytochurch.com logo
Song # 20647

alayamani mulannumpeal ആലയമണി മുഴങ്ങുമ്പോള് നിന്റെ വിളി ഞാന് കേള്ക്കും


ആലയമണി മുഴങ്ങുമ്പോള്‍ നിന്‍റെ വിളി ഞാന്‍ കേള്‍ക്കും
ആയിരം സ്തുതിഗീതങ്ങള്‍ പാടുവാന്‍ ഞാന്‍ വെമ്പും
ആലേലൂയാ ആലേലൂയാ
ആര്‍ദ്രമായ് എന്‍ മനം ആര്‍ത്തു പാടും (ആലയമണി..)
1

മനിതമനസ്സുകളില്‍ ശാന്തിദൂതുമായ്‌
സ്നേഹദീപ്തിപ്രഭ ചൊരിഞ്ഞ സ്നേഹഗായകാ (2)
മാംസമായ്‌ രക്തമായ്‌ ഞങ്ങള്‍ ഭുജിക്കുമ്പോള്‍
ഏഴയാം അടിയരില്‍ നീ വസിക്കേണമേ (ആലയമണി..)
2

അരുണകിരണവുമായ്‌ ആത്മവേദിയില്‍
അനുദിനവും അഴലകറ്റും ആത്മസ്നേഹിതാ (2)
ബലിയായ് വേദിയില്‍ വയ്ക്കുവാനെന്‍റെയീ
ബലഹീനമാകുമീ ജീവിതം മാത്രം (ആലയമണി..)


  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com