• waytochurch.com logo
Song # 20652

ആരാധനാ നിശാ സംഗീത മേള

aradhana nisa sangita mela varu varu devan pirannita


ആരാധനാ നിശാ സംഗീത മേള
വരൂ വരൂ ദേവന്‍ പിറന്നിതാ
തൊഴാം തൊഴാം നാഥന്‍ പിറന്നിതാ


ലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ
കമ്പിത്തിരി മത്താപ്പോ (2)
മനസ്സേ ആസ്വദിക്കു ആവോളം (2)
വര്‍ണ്ണക്കതിരോ സ്വര്‍ണ്ണപ്പതിരോ
കണ്ണാടിച്ചില്ലിന്‍റെ കന്നിപ്പൊരിയോ (2)
ഉള്ളിന്‍റെ ഉള്ളിലാരാരോ കത്തിച്ച
മാലപ്പടക്കോ താലപ്പൊലിയോ
ലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ
കമ്പിത്തിരി മത്താപ്പോ (2)
മനസ്സേ ആസ്വദിക്കു ആവോളം
ലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ

ജിങ്കിള്‍ ജിങ്കിള്‍ ബെല്‍സ്സ് അങ്കിള്‍ സാന്‍റാക്ലോസ്സ്
കം കം കം ഇന്‍ ഔര്‍ ഹാര്‍ട്ട്സ്സ് ആന്‍റ് ഹോംസ്സ് (2)
ഈ നക്ഷത്രക്കുന്നില്‍ ഈ പുല്‍ക്കൊടിലിന്നുള്ളില്‍
മഴവില്‍ക്കൊടികള്‍ മണിഗോപുരമിട്ടൊരു മച്ചകമേടയിതില്‍ (2)
ജിങ്കിള്‍ ജിങ്കില്‍ ബെല്‍സ്സ് അങ്കിള്‍ സാന്‍റാക്ലോസ്സ്
കം കം കം ഇന്‍ ആര്‍ ഹാര്‍ട്ട്സ്സ് ആന്‍റ് ഹോംസ്സ് (2)


ശാന്തമാം യാമിനി പുണ്യയാം മേദിനി
കന്യമാതാവിന്‍ പൂങ്കരത്തില്‍
മണ്ണിനും വിണ്ണിനും
ഏകനാഥന്‍ ഉണ്ണീശോമിശിഹാ
ധന്യനായി വീണുറങ്ങി
ഉം... ഉം ...


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2025 Waytochurch.com