• waytochurch.com logo
Song # 20656

arumilla niyealike caruvanearal ആരുമില്ല നീയൊഴികെ ചാരുവാനൊരാള്


ആരുമില്ല നീയൊഴികെ ചാരുവാനൊരാള്‍
പാരിലെന്‍ പ്രിയാ (2)
നീറി നീറി ഖേദങ്ങള്‍ മൂലം എരിയുന്നു മാനസം (2)
നിന്‍ തിരുമാറില്‍ ചാരുമ്പോളല്ലാതാശ്വസിക്കുമോ (ആരുമില്ല..)
1

എളിയവര്‍ തന്‍ മക്കള്‍ക്കീലോകമേതും
അനുകൂലമല്ലല്ലോ നാഥാ (2)
വലിയവനാം നീ അനുകൂലമാമെന്‍
ബലവും മഹിമയും നീ താന്‍
ബലവും മഹിമയും നീ താന്‍ (ആരുമില്ല..)
2

പ്രിയരെന്നു കരുതുന്ന സഹജരെന്നാലും
പ്രിയലേശമില്ലാതെയാകും (2)
പ്രിയനേ നിന്‍ സ്നേഹം കുറയാതിന്നെന്നില്‍
നിയതം തുടരുന്നു മന്നില്‍
നിയതം തുടരുന്നു മന്നില്‍ (ആരുമില്ല..)

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com