• waytochurch.com logo
Song # 20661

ആബാ ദൈവമേ അലിയും സ്നേഹമേ

aba daivame aliyum snehame



ആബാ ദൈവമേ, അലിയും സ്നേഹമേ
ആശാ നാളമേ അഭയം നല്‍കണേ


നിന്‍റെ ദിവ്യരാജ്യം മന്നിടത്തില്‍ വരണം
നിന്‍റെ ഉള്ളം ഭൂവിലെങ്ങും നിറയാന്‍
മണ്ണും വിണ്ണും പാടും നിന്‍റെ പുണ്യഗീതം
പാരിടത്തില്‍ ദൈവരാജ്യം പുലരാന്‍
അന്നന്നുള്ള ദിവ്യഭോജ്യം ഞങ്ങള്‍ക്കിന്നും നല്‍കിടേണം
താതനാം മഹേശനേ (2) (ആബാ..)
1

ആ ആ ആ ലല്ല ലല്ല ലല്ല ആ ആ ആ
സ്വര്‍ഗ്ഗരാജ്യസിയോനില്‍ വാനദൂതരെല്ലാരും കീര്‍ത്തിക്കും രാജാവേ
മന്നിടത്തില്‍ മാലോകര്‍ ആമോദത്തോടൊന്നായി പൂജിക്കും രാജാവേ (2) (നിന്‍റെ ദിവ്യ..)
2

ആ ആ ആ ലല്ല ലല്ല ലല്ല ആ ആ ആ
അദ്ധ്വാനിച്ചിടുന്നോനും ഭാരം വഹിക്കുന്നോനും ആലംബം നീയല്ലോ
പ്രത്യാശിച്ചിടുന്നോര്‍ക്ക്‌ നിത്യരക്ഷയേകീടും ആനന്ദം നീയല്ലോ (2) (നിന്‍റെ ദിവ്യ..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2025 Waytochurch.com