anandam sadanandam sadanandam ആനന്ദം സദാനന്ദം സദാനന്ദം
ആനന്ദം സദാനന്ദം സദാനന്ദം
ആധി ഭീതികള്‍ നീക്കുവിന്‍ പരമാനന്ദം ചേര്‍പ്പിന്‍
സുവിശേഷം നല്‍ ദൂതെല്ലാരുമേ കേള്‍പ്പിന്‍.
1
ഇന്നു ദാവീദിന്‍ പുരേ മശിഹയാം
യേശു രക്ഷകന്‍ ജാതനായ്ക്കിടക്കുന്നു പുല്‍ക്കൂട്ടില്‍
സുവിശേഷം നല്‍ ദൂതെല്ലാരുമേ കേള്‍പ്പിന്‍
2
വിണ്‍പരന്നുണ്ടാം മഹത്വമേ ജയ
*മേദിന്യാംകുശലം സംപ്രീതി മര്‍ത്യര്‍ക്കുളവാമേ
സുവിശേഷം നല്‍ ദൂതെല്ലാരുമേ കേള്‍പ്പിന്‍.
*ഭൂമിയില്‍ സമാധാനം