• waytochurch.com logo
Song # 20667

aditya candradikale camaccavanu steatram ആദിത്യ ചന്ദ്രാദികളെ ചമച്ചവനു സ്തോത്രം ബോധിച്ചതെല്ലാം ക്ഷണത്തില് തികച


1
ആദിത്യ ചന്ദ്രാദികളെ - ചമച്ചവനു സ്തോത്രം
ബോധിച്ചതെല്ലാം ക്ഷണത്തില്‍ - തികച്ചവനു സ്തോത്രം
ഏദന്‍ കാവില്‍ ആദം ഹവ്വാ-യോടു പലവൃന്ദം
മോദമുടന്‍ സൃഷ്ടി ചെയ്ത - നാഥനെന്നും സ്തോത്രം
2
ആദിമാനുഷന്‍ ചതിവില്‍ - ആയതിനെ കണ്ടു
ഭീതിഭുവനത്തില്‍ നിന്നു - പോവതിനായ്ക്കൊണ്ടു
വേദപരന്‍ നീതി തിക-വാവതിനായ്‌ പണ്ടു
ഖേദമൊഴിപ്പാന്‍ മരണം - ജയിച്ചവനു സ്തോത്രം
3
ബാലഗണമേ! വരുവിന്‍ - ശീലമുടന്‍ കൂടി
കോലാഹല വാനികളാ-ലാലെലൂയ്യാ പാടി
ചേലോടു പാദം വണങ്ങാന്‍ - ഗീതഗണം തേടി
ഏലൊഹിം പിതാസുതനാ-ത്മാവിനെയും സ്തുതിപ്പിന്‍
4
ദൂതരെല്ലാം മോദമുടന്‍ നാഥനെക്കൊണ്ടാടി
സാദരം തന്‍ ആസനത്തിന്‍ - നാലു ചുറ്റും കൂടി
താതസുതാത്മാക്കള്‍ക്കു നല്‍ - ഗീതങ്ങളെ പാടി
ശ്വേതവസ്ത്രങ്ങള്‍ ധരിച്ചു - കൂടുന്നതു മോടി
5
ശക്തിയാല്‍ ചരാചരങ്ങള്‍ - ഒക്കെയും ഉണ്ടാക്കി
യുക്തിയാല്‍ തരാതരത്തില്‍ - എത്രയും നന്നാക്കി
ഭക്തിയായ്‌ നടപ്പതിന്നു - മാര്‍ഗ്ഗമൊന്നുണ്ടാക്കി
മുക്തിയില്‍ നടത്തുന്ന ത്രി-യേകനെന്നും സ്തോത്രം


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com