• waytochurch.com logo
Song # 20669

atmavil varamaruliyalum apadam kanivaruliyalum ആത്മാവില് വരമരുളിയാലും ആപാദം കനിവരുളിയാലും



ആത്മാവില്‍ വരമരുളിയാലും ആപാദം കനിവരുളിയാലും
യേശുവെന്‍ ആത്മാവില്‍ ആദ്യ സങ്കീര്‍ത്തനം
പാടുന്ന ദിവ്യ സ്വരൂപം ഭൂലോക പാപങ്ങളെല്ലാമകറ്റുന്ന
കൈവല്യ സൂര്യ പ്രകാശം
ഈ വിശ്വമാകേ നിന്നെ സ്തുതിപ്പൂ (2)
ഹല്ലേലൂയാ ഹാല്ലേലൂയാ (ആത്മാവില്‍..)
1

ധ്യാനജനാദം പുതിയ വെളിവേകി
തിരുവചന ഗീതം പുതിയ വഴി കാട്ടി (2)
ആ മാര്‍ഗ്ഗമണെന്‍റെ ആലംബമിന്നും
അഖിലജനമഹിതമനസ്സറിയുന്നിതെന്നും (2)
ഈ സത്യമെന്നെ നയിക്കുന്നു നിത്യം
പാടുന്നു പാടുന്നിതാവേശമോടെ (2) (ആത്മാവില്‍..)
2

പ്രാര്‍ത്ഥനയിലൂടെ സുകൃതവഴി നീ
തിരുനടയിലെല്ലാം പൊലിവിലകളാടി
ഈ ശാന്തിയാണെന്റെ ആത്മാവിലെന്നും
തമസകലും അമലമനസ്സറിയുന്നിതെന്നും
ഈ ശക്തി എന്നെ ഉണര്‍ത്തുന്നു നിത്യം
പാടുന്നു പാടുന്നിതാവേശമോടെ

Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com