• waytochurch.com logo
Song # 20671

atmavam valikatti enne sada natatti ആത്മാവാം വഴികാട്ടി എന്നെ സദാ നടത്തികൊണ്ടുപോകും വനത്തില് കൂടെ സാവധാനത്ത


1

ആത്മാവാം വഴികാട്ടി എന്നെ സദാ നടത്തി
കൊണ്ടുപോകും വനത്തില്‍ കൂടെ സാവധാനത്തില്‍
ക്ഷീണരേ സന്തോഷിപ്പിന്‍ തന്നിന്‍പ മൊഴി കേള്‍പ്പിന്‍
"സഞ്ചാരീ നീ കൂടെ വാ ചേര്‍ക്കാം നിന്നെ വീട്ടില്‍ ഞാന്‍" (2)
2
ഉള്ളം തളര്‍ന്നേറ്റവും ആശയറ്റ നേരവും
ക്രൂശിന്‍ രക്തം കാണിച്ചു ആശ്വാസം നല്‍കീടുന്നു
ശുദ്ധാത്മാവിന്‍ പ്രഭയില്‍ ഞാനൊളിക്കും നേരത്തില്‍
ശത്രുശല്യമൊന്നുമേ പേടിക്കേണ്ട എങ്ങുമേ (2)
3
സത്യസഖി താന്‍ തന്നേ സര്‍വ്വദാ എന്‍ സമീപെ
തുണയ്ക്കും നിരന്തരം നീക്കും ഭയം സംശയം
കാറ്റുഗ്രമടിയ്ക്കിലും ഇരുള്‍ കനത്തീടിലും
"സഞ്ചാരീ നീ കൂടെ വാ ചേര്‍ക്കാം നിന്നെ വീട്ടില്‍ ഞാന്‍" (2)
4
ആയുഷ്ക്കാലത്തിന്നന്തം ചേര്‍ന്നാര്‍ത്തി പൂണ്ട നേരം
സ്വര്‍ഗ്ഗചിന്ത മാത്രമേ ഏകമെന്നാശ്രയമേ
താന്‍ മാത്രം ആ നേരത്തും എന്നെ ആഴം കടത്തും
"സഞ്ചാരീ നീ കൂടെ വാ ചേര്‍ക്കാം നിന്നെ വീട്ടില്‍ ഞാന്‍" (2)



Composer: ഐസക് ബി. വുഡ്ബെറി
Translation: റവ. തോമസ്‌ കോശി

  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com