asadhyamayenikkeannumilla enne saktanakkunnavan mukhantiram അസാധ്യമായെനിക്കൊന്നുമില്ല
അസാധ്യമായെനിക്കൊന്നുമില്ല
എന്നെ ശക്തനാക്കുന്നവന്‍ മുഖാന്തിരം (2)
ബുദ്ധിക്കതീതമാം അത്യത്ഭുതങ്ങളാല്‍
എന്റെ ദൈവം എന്നെ നടത്തുന്നു (2)
സാധ്യമേ എല്ലാം സാധ്യമേ
എന്‍ യേശു എന്‍ കൂടെ ഉള്ളതാല്‍ (2)
1
ഭാരം പ്രയാസങ്ങള്‍ വന്നീടിലും
തെല്ലും കുലുങ്ങുകയില്ലാ ഇനി (2)
ബുദ്ധിക്കതീതമാം ദിവ്യസമാധാനം
എന്റെ ഉള്ളത്തിലവന്‍ നിറയ്ക്കുന്നു (2) (സാധ്യമേ..)
2
സാത്തന്യ ശക്തികളെ ജയിക്കും ഞാന്‍
വചനത്തിന് ശക്തിയാല്‍ ജയിക്കും ഞാന്‍ (2)
ബുദ്ധിക്കതീതമാം ശക്തിയെന്നില്‍
നിറച്ചെന്നെ ജയാളിയായ് നടത്തുന്നു (2) (സാധ്യമേ..)