• waytochurch.com logo
Song # 20678

avaniviteyillavanuyir ttelunnerru അവനിവിടെയില്ലവനുയിര്ത്തെഴുന്നേറ്റു


അവനിവിടെയില്ലവനുയിര്‍ത്തെഴുന്നേറ്റു
തുറന്ന കല്ലറ മൊഴിയുന്നു
മരണത്തെ വെന്നവന്‍ ഉയിര്‍ത്തെഴുന്നേറ്റവന്‍
ഉയരത്തില്‍ മഹിമയില്‍ വാഴുന്നു


ഹാലെലൂയ്യ കര്‍ത്താവു ജീവിക്കുന്നു
എന്‍റെ യേശു കര്‍ത്താവു ജീവിക്കുന്നു
അവനുന്നതനാം അതി വന്ദിതനാം
അവനവനിയില്‍ വാഴും മഹേശ്വരന്‍
1

മരണത്തിന്‍ വിഷമുള്ളടരുന്നു
സാത്താന്‍റെ കോട്ടകള്‍ തകരുന്നു
തന്നുയിര്‍ കുരിശതില്‍ തന്നവനേശുവിന്‍
വെന്നിക്കൊടികളിതാ ഉയരുന്നു (ഹാലെലൂയ്യ..)
2

ഒലിവെന്ന മലയില്‍ താന്‍ വരുവാറായ്
ഉലകത്തെ വാഴുന്ന രാജാവായ്‌
ഉയരട്ടെ കതകുകള്‍ ഉണരട്ടെ ജനതകള്‍
ഉയിര്‍ തന്ന നാഥനെ വരവേല്‍ക്കാന്‍ (ഹാലെലൂയ്യ..)

  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com