• waytochurch.com logo
Song # 20679

alalerum jivita maruvil അഴലേറും ജീവിത മരുവില് നീ


അഴലേറും ജീവിത മരുവില്‍ - നീ
തളരുകയോ ഇനി സഹജെ
1

നിന്നെ വിളിച്ചവന്‍ ഉണ്മയുള്ളോന്‍
കണ്ണിന്‍ മണി പോലെ കാത്തിടുമേ
അന്ത്യം വരെ വഴുതാതെയവന്‍
താങ്ങി നടത്തിടും പൊന്‍കരത്താല്‍
2
കാര്‍മുകിലേറെ കരേറുകിലും
കാണുന്നില്ലേ മഴ വില്ലതിന്മേല്‍
കരുതുക വേണ്ടതിന്‍ ഭീകരങ്ങള്‍
കെടുതികള്‍ തീര്‍ത്തവന്‍ തഴുകിടുമേ
3
മരുഭൂ പ്രയാണത്തില്‍ ചാരിടുവാന്‍
ഒരു നല്ല നായകന്‍ നിനക്കില്ലയോ
കരുതും നിനക്കവന്‍ വേണ്ടതെല്ലാം
തളരാതെ യാത്ര തുടര്‍ന്നിടുക
4
ചേലോട് തന്ത്രങ്ങള്‍ ഓതിടുവാന്‍
ചാരന്മാരുണ്ടധികം സഹജെ
ചുടു ചോര ചിന്തേണ്ടി വന്നിടിലും
ചായല്ലേ ഈ ലോക താങ്ങുകളില്‍


By മുട്ടം ഗീവര്‍ഗീസ്

  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com