alayaliyatil teliyunnatu nin karavirutea അലയാഴിയതില്‍ തെളിയുന്നതു നിന്
അലയാഴിയതില്‍ തെളിയുന്നതു നിന്
കരവിരുതോ? കരവിരുതോ?
ഈ അനന്ത നീലാംബരം പാടിടുന്നു ദേവാ തവ
മഹിതമാം നാമം മനുസുതനെ
1
അതിരമണീയം കതിരവ കിരണം
നയന മനോജ്ഞം പനിമതിയും
മധുരോധാരം കാതില്‍ മൊഴിയും
മനുവേലാ നിന് സ്തുതി ഗീതം
2
പുലരിയിന്‍ ഈണം കിളിമൊഴി രുചിരം
അരുവികള്‍ പാടും ഭൂപാളം
ഹിമകണമൂറും താരും തളിരും
പതിവായോതും സ്തുതി ഗീതം