ayyayyea maha ascaryam itayyea അയ്യയ്യോ മഹാ ആശ്ചര്യം ഇതയ്യോ
അയ്യയ്യോ മഹാ ആശ്ചര്യം ഇതയ്യോ
യേശുദേവന്‍-പ്രിയനാഥന്‍-
നില്‍ക്കുന്ന ഭാവത്തെ നോക്കി ചിന്ത ചെയ് വിന്‍
1
പുഴുവാം പീലാത്തോസിന്‍ മുന്‍പിലതാ
പുണ്യനാഥന്‍-പൂര്‍ണ്ണദേവന്‍ (നില്‍ക്കുന്ന..)
2
ആടുപോല്‍-അനങ്ങാതെ പൊന്നുടയോന്‍
പാടുനേടാന്‍-നമ്മെ നേടാന്‍ (നില്‍ക്കുന്ന..)
3
തിരുവുള്‍-ഇരിപ്പെന്താര്‍ക്കറിയാം?
ദേവജാതന്‍-ഭൂവിന്‍ നാഥന്‍ (നില്‍ക്കുന്ന..)
4
ജഗത്തിന്‍-പാപ ഭാരത്താല്‍ ഞരങ്ങി
സ്വര്‍ഗ്ഗനാഥന്‍ ഉള്‍ കലങ്ങി (നില്‍ക്കുന്ന..)
5
നിനക്കായ്-കേള്‍ക്ക കല്ലാം പാപി നെഞ്ചേ
നിര്‍മ്മലന്‍ താന്‍-നിത്യദേവന്‍ (നില്‍ക്കുന്ന..)
From: Passion Week Songs