• waytochurch.com logo
Song # 20685

അന്പെഴുന്ന തമ്പുരാന്റെ പൊന്കരത്തിന് വന് കരുതല്

an pelunna tampuran re pean karattin van karutal‍ ‍ ‍‍ ‍ ‍


അന്‍പെഴുന്ന തമ്പുരാന്‍റെ പൊന്‍കരത്തിന്‍ വന്‍ കരുതല്‍
അനുഭവിച്ചിടുന്നു ഞാന്‍ അധികമായ്‌
തന്‍ നിത്യ രാജ്യത്തിന്‍ അംഗമായിടുവാന്‍
എന്നെയും വിളിച്ചു വേര്‍തിരിച്ചു താന്‍


പാടിടും ഹല്ലേലുയ്യ ഗീതങ്ങള്‍
എന്നെ വീണ്ടെടുത്ത നാഥനായ് എന്നുമേ
ഇത്ര നല്ല സ്നേഹിതനായ് ഇല്ല വേറെ ആരുമേ
എന്‍റെ യേശു എത്ര നല്ലവന്‍ !
1

കൂട്ടം തെറ്റിയൊരു നേരം നല്ലിടയന്‍ തേടി വന്നു
കൂടെ ചേര്‍ത്ത സ്നേഹത്തെ ഓര്‍ക്കുമ്പോള്‍
നന്ദിയോടെ ആയിരം സ്തോത്രങ്ങള്‍ പാടിടാന്‍
എന്‍റെയുള്ളം വാഞ്ചിപ്പൂ നിരന്തരം (പാടിടും..)
2

കാല്‍വരിയില്‍ യാഗമായെന്‍ ഘോര പാപമഖിലവും
ചുമന്നൊഴിച്ചവന്‍ എന്നെ നേടിടാന്‍
അവനിലണയുവാന്‍ ഞാന്‍ ഏറെ വൈകിയെങ്കിലും
തന്‍റെ സ്നേഹം പങ്കുവച്ചെനിക്കുമായ് (പാടിടും..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2025 Waytochurch.com