• waytochurch.com logo
Song # 20687

anupama sneha caitan yame അനുപമ സ്നേഹ ചൈതന്യമേഅനുപമ സ്നേഹ ചൈതന്യമേ
മണ്ണില്‍ പ്രകാശിച്ച വിണ്‍ദീപമേ
ഞങ്ങളില്‍ നിന്‍ ദീപ്തി പകരണമേ
യേശുവേ സ്നേഹ സ്വരൂപ
സ്നേഹമേ ദിവ്യ സ്നേഹമേ നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍ (2)
1
സര്‍വം ക്ഷമിക്കുന്നവന്‍ നീ
ഞങ്ങള്‍ക്ക് പ്രത്യാശയും നീ (2)
വഴിയും സത്യവും ജീവനുമായി നീ
വന്നിടണമെ നാഥാ വന്നിടണമെ നാഥാ

സ്നേഹമേ ദിവ്യ സ്നേഹമേ നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍ (അനുപമ....)
2
നിന്‍ ദിവ്യ സ്നേഹം നുകരാന്‍
ഒരു മനസ്സായൊന്നു ചേരാന്‍ (2)
സുഖവും ദുഖവും പങ്കിടുവാന്‍
തുണയേകണമേ നാഥാ തുണയേകണമേ നാഥാ

സ്നേഹമേ ദിവ്യ സ്നേഹ നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍


Posted on
  • title
  • Name :
  • E-mail :
  • Type

© 2019 Waytochurch.com