anudinam nam me natattitunna atmaraksakane namiccituka അനുദിനം നമ്മെ നടത്തിടുന്ന
അനുദിനം നമ്മെ നടത്തിടുന്ന
ആത്മരക്ഷകനെ നമിച്ചിടുക
അവനല്ലോ നമ്മുടെ അഭയസ്ഥാനം
അവനായിട്ടല്ലോ നമുക്ക് കാര്യം (2)
1
അത്ഭുതദൈവത്തിന് കൃപകളെ നാം
അനുദിനം പ്രാപിച്ചനുഗമിപ്പാന്
അനുതാപവാക്യത്തോടടുത്തു ചെല്ലാം
അന്പിന് സ്വരൂപന് കൃപ ചൊരിയും (അനുദിനം..)
2
അകതാരിലാകുലമേറിടുമ്പോള്
അരികിലണച്ചവനാശ്ലേഷിക്കും
അധികം അവനില്‍ ആശ്രയിക്കാം
കരുണയോടവന്‍ നമ്മെ കരുതിടുമേ (അനുദിനം..)
3
അവനിയിലെ നന്മ അനുഭവിപ്പോര്
അവനായിട്ടെന്നെന്നും ജീവിക്കണം
അവനാല്‍ സര്‍വ്വവും സാധ്യമെന്ന്
അനുഭവത്തില്‍ നാം അറിഞ്ഞിടണം (അനുദിനം..)