anudinam krpayal natattunnavan അനുദിനം കൃപയാല് നടത്തുന്നവന്
അനുദിനം കൃപയാല് നടത്തുന്നവന്‍
എന്നെ കരങ്ങളില്‍ താങ്ങി പാലിക്കുന്നോന്‍
പാപാന്ധകാരങ്ങള്‍ നീക്കിയെന്നില്‍
തുണയേകി തണലായ് കൂടെയുള്ളവന്‍ (അനുദിനം..)
1
വാഗ്ദത്തങ്ങള്‍ തന്നോന്‍ വാക്ക് മാറാത്തോന്‍
എന്നെ തേടി വന്നു നേര്‍ വഴിയേ നടത്തിടുന്നു (2)
ആരുമില്ലാതേകയായ് ഞാന്‍ വിതുമ്പിയപ്പോള്‍
അരികില്‍ വന്നവനെന്നില്‍ സാന്ത്വനമേകി (അനുദിനം..)
2
രോഗത്തിന്‍റെ വേദനയാല്‍ തളര്‍ന്ന നേരം
എന്നെ കരുതുമെന്നുറച്ചവര്‍ അകന്ന നേരം (2)
എനിക്കായ് കുരിശില്‍ ത്യാഗിയായവന്‍
എന്‍റെ രോഗവേദനയെ മധുരമാക്കി (അനുദിനം..)