• waytochurch.com logo
Song # 20699

ata kel kkunnu nan gatasamana teattattile അതാ കേള്ക്കുന്നു ഞാന് ഗതസമന തോട്ടത്തിലെ


അതാ കേള്‍ക്കുന്നു ഞാന്‍ ഗതസമന തോട്ടത്തിലെ..
പാപി എനിക്കായ് നൊന്തലറിടുന്ന
പ്രിയന്‍റെ ശബ്ദമത്..
1

ദേഹമെല്ലാം തകര്‍ന്നു ശോകം നിറഞ്ഞവനായ്
ദേവാധിദേവനിന്‍ സുതന്‍ എനിക്കായ്
പാടുകള്‍ പെട്ടിടുന്നേ..
2
പ്രാണവേദനയിലായ് രക്തം വിയര്‍ത്തവനായ്
എന്‍ പ്രാണനായകന്‍ ഉള്ളം തകര്‍ന്നിതാ
യാചന ചെയ്തിടുന്നേ..
3
അപ്പാ, ഈ പാനപാത്രം നീക്കുക സാദ്ധ്യമെങ്കില്‍
എന്നിഷ്ടമല്ല നിന്നിഷ്ടമാകട്ടെ
എന്നവന്‍ തീര്‍ത്തുരച്ചു
4
എന്നെയും തന്നെപ്പോലെ മാറ്റും ഈ മാസ്നേഹത്തെ
എണ്ണി എണ്ണി ഞാന്‍ ഉള്ളം നിറഞ്ഞെല്ലാ -
നാളും പുകഴ്ത്തിടുമേ..




From: Passion Week Songs


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com