atyunnatan tan maravil vasikkum അത്യുന്നതന് തന് മറവില്‍ വസിക്കും
അത്യുന്നതന് തന് മറവില്‍ വസിക്കും
ഭൃത്യരെത്ര സൌഭാഗ്യ ശാലികള്‍
മൃത്യു ഭയം മുറ്റും അകന്നു പാടും
അത്യുച്ചത്തില്‍ സ്വര്‍ഗീയ സംഗീതം
ഇത്ര ഭാഗ്യം വേറില്ല ചൊല്ലുവാന്‍
ഇദ്ധരയില്‍ നിശ്ചയമായി (2)
1
സര്‍വ്വ ശക്തന് തന് ചിറകിന്നു കീഴില്‍
നിര്‍ഭയമായ് സന്തതം വാഴും ഞാന്‍
ഘോര തര മാരിയോ കൊടുംകാറ്റോ
കൂരിരുളോ പേടിപ്പാനില്ലൊന്നും (ഇത്ര ഭാഗ്യം..)
2
ദൈവമെന്റെ സങ്കേതവും കോട്ടയും
ദിവ്യ സമാധാനവും രക്ഷയും
ആപത്തിലും രോഗ ദു:ഖങ്ങളിലും
ആശ്വാസവും സന്തോഷ ഗീതവും (ഇത്ര ഭാഗ്യം..)