• waytochurch.com logo
Song # 20701

atyunnatan tan maravil vasikkum അത്യുന്നതന് തന് മറവില് വസിക്കും



അത്യുന്നതന്‍ തന്‍ മറവില്‍ വസിക്കും
ഭൃത്യരെത്ര സൌഭാഗ്യ ശാലികള്‍
മൃത്യു ഭയം മുറ്റും അകന്നു പാടും
അത്യുച്ചത്തില്‍ സ്വര്‍ഗീയ സംഗീതം


ഇത്ര ഭാഗ്യം വേറില്ല ചൊല്ലുവാന്‍
ഇദ്ധരയില്‍ നിശ്ചയമായി (2)
1

സര്‍വ്വ ശക്തന്‍ തന്‍ ചിറകിന്നു കീഴില്‍
നിര്‍ഭയമായ് സന്തതം വാഴും ഞാന്‍
ഘോര തര മാരിയോ കൊടുംകാറ്റോ
കൂരിരുളോ പേടിപ്പാനില്ലൊന്നും (ഇത്ര ഭാഗ്യം..)
2
ദൈവമെന്‍റെ സങ്കേതവും കോട്ടയും
ദിവ്യ സമാധാനവും രക്ഷയും
ആപത്തിലും രോഗ ദു:ഖങ്ങളിലും
ആശ്വാസവും സന്തോഷ ഗീതവും (ഇത്ര ഭാഗ്യം..)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2023 Waytochurch.com