agatiyamatiyan re yacanayellam അഗതിയാമടിയന്റെ യാചനയെല്ലാം
അഗതിയാമടിയന്റെ യാചനയെല്ലാം
അലിവിന്നുടയോനേ കൈക്കൊള്ളേണമേ (2)
മനസ്സില്‍ നിറയുന്ന ആത്മരോദനങ്ങള്‍
സ്തുതികളായ് തീരണേ ദൈവമേ (അഗതി..)
1
അജഗണങ്ങളെ തേടി വന്ന അരുമപാലകനേ
മരക്കുരിശുമായ് കാല്‍വരിയില്‍ ഇടറി വീണോനേ (2)
സഹനവേദനയോടെ ഞാന്‍ നിന് പാത തേടുന്നു
പാപബോധമെന്‍ മനസ്സിനുള്ളില്‍ കരുണ കേഴുന്നു (അഗതി..)
2
സ്നേഹമുന്തിരിപാനപാത്രമെന്‍ മനസ്സിലുയരുമ്പോള്‍
അമൃതമാരിയായ് എന്റെയുള്ളില്‍ നീ വരില്ലേ (2)
കരുണതോന്നണമേ നാഥാ തള്ളിക്കളയല്ലേ
ആര്‍ത്തനായ് ഞാന്‍ കുമ്പിടുന്നു ജീവദായകനേ (അഗതി..)