yeshu pirannu ponneshu pirannu യേശു പിറന്നു പോന്നേശു പിറന്നു
Yeshu Pirannu Ponneshu Pirannu
യേശു പിറന്നു പോന്നേശു പിറന്നു
മാനവ രക്ഷയ്ക്കായ് മണ്ണിൽ പിറന്നു (2)
താരാഗണങ്ങൾ വാനിൽ നൃത്തമാടി
ദൂതഗണങ്ങൾ ഭൂവിൽ ഗാനം പാടി (2)
സ്വർഗീയ സൈന്യവും ചേർന്നു പാടി
ഗ്ലോറിയ…. ഗ്ലോറിയ…
അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം (2)
പരിശുദ്ധാത്മാവിനാൽ യേശു പിറന്നു
കന്യകയിൽ നിന്ന് യേശു പിറന്നു (2)
സർവ്വജനത്തിനും മഹാ സന്തോഷമായി
രാജാധി രാജാവായ് യേശു പിറന്നു (2)
(താരാഗണങ്ങൾ)
പാപികൾക്കായ് മരിപ്പാൻ യേശു പിറന്നു
ദൈവത്തിൻ പുത്രനായ് യേശു പിറന്നു (2)
ഇമ്മാനുവേൽ എന്ന് പേർ വിളിച്ചു
പ്രവചന നിവൃത്തിക്കായ് യേശു പിറന്നു (2)
(യേശു പിറന്നു)