mahamari vannalum maara മഹാമാരി വന്നാലും മാറാവ്യാധി
Mahamari Vannalum Maara
മഹാമാരി വന്നാലും മാറാവ്യാധി വന്നാലും
ഭയപ്പെടില്ല ഞാൻ പതറുകില്ല
യേശുവിൻ രക്തമെൻ സിരകളിലും
യേശുവിൻ നാമമെൻ നെറുകയിലും
എന്നിൽ യേശു എന്നുമുള്ളതാൽ
ഭയപ്പെടില്ല ഞാൻ പതറുകില്ല
1. കൊടുംകാറ്റടിച്ചാലും തിരകൾ ഉയർന്നാലും
ഭയപ്പെടില്ല ഞാൻ പതറുകില്ല
അഭിഷേകശക്തിഎന്റെ ഉള്ളിലുള്ളതാൽ
അധികാരമെന്റെ നാവിലുള്ളതാൽ
എൻ്റെ യേശു ഇന്നും ജീവിപ്പതാൽ
ഭയപ്പെടില്ല ഞാൻ പതറുകില്ല
2. മനഃക്ലേശം വന്നാലും എല്ലാം നഷ്ടമാകിലും
ഭയപ്പെടില്ല ഞാൻ പതറുകില്ല
ദൈവവചനമെന്നുമെൻ നിനവിൽ
ദൈവശബ്ദമെൻ കാതുകളിൽ
എൻ്റെ യേശു എൻ കൂടെയുള്ളതാൽ
ഭയപ്പെടില്ല ഞാൻ പതറുകില്ല
Mahamari Vannalum Maara Vyadhi Vannalum
Bhayappedilla Njan Patharukilla
Yesuvin Rakthamen Sirakalilum
Yesuvin Naamamen Nerukayilum
Ennileshu Ennumullathal
Bhayappedilla Njan Patharukilla
1. Kodum Kattadichalum Thirakal Uyarnnalum
Bhayappedilla Njan Patharukilla
Abhisheka Sakthi Ente Ullilullathal
Adhikaramente Naavilullathal
En Yesu Innum Jeevippathal
Bhayappedilla Njan Patharukilla
2. Manaklesham Vannalum Ellam Nashtamakilum
Bhayappedilla Njan Patharukilla
Daiva Vachanamennumen Ninavil
Daiva Sabdhamen Kaathukalil
Ente Yesu Enkoodeyullathal
Bhayappedilla Njan Patharukilla