• waytochurch.com logo
Song # 27903

ദൈവം തന്ന ദാനമത്രെ

Daivam Thaanna Daanam


Daivam Thaanna Daanam
ദൈവം തന്ന ദാനമത്രെ
എന്റെ ജീവിതം (2)
തകർച്ചകളോ ഹാനികളോ (2)
ഒട്ടും ഏശാതെന്നേ
വഴിനടത്തും (2)


കഷ്ടനഷ്ടമേറിടുന്ന വേളകളിൽ
വ്വൈഷ്യമങ്ങൾ ഏറിടുന്ന യാത്രകളിൽ (2)
ദൂതന്മാർ രാപകൽ വഴികാട്ടിയായി
വാഗ്ദത്തങ്ങൾ നിറവേറാൻ സമയമായി (2)


സൂര്യചന്ദ്രനക്ഷത്രങ്ങൾ കാണാതെയും
ആശയൊക്കെ അറ്റുപോയ നേരങ്ങളിൽ (2)
ദൂതന്മാർ രാപകൽ വഴികാട്ടിയായി
വാഗ്ദത്തങ്ങൾ നിറവേറാൻ സമയമായി (2)


വഴിയേതെന്നു അറിയാതെ അലഞ്ഞനേരം
കരക്കടുപ്പിക്കുവാൻ എൻ നാഥനുണ്ട് (2)
ദൂതന്മാർ രാപകൽ വഴികാട്ടിയായി
വാഗ്ദത്തങ്ങൾ നിറവേറാൻ സമയമായി (2)
തകർച്ചകളോ ഹാനികളോ (2)
ഒട്ടും ഏശാതെന്നേ
വഴിനടത്തും (2)


                                
Posted on
  • Song
  • Name :
  • E-mail :
  • Song No

© 2025 Waytochurch.com