koode ullavan കൂടെ ഉള്ളവൻ
Koode Ullavan
കൂടെ ഉള്ളവൻ
1. യേശുവിന്റെ സ്നേഹം അതു മാത്രം മതിയെനിക്ക് (4)
ആപത്തിലും ആനന്ദത്തിലും
ആ സ്നേഹം മതിയെനിക്ക് (2)
ആ സ്നേഹം മാത്രം മതിയെനിക്ക്
ആ കൃപ മാത്രം മതിയെനിക്ക് (2)
ആകുല വേളയിൽ ആശ്വാസമേകും നിൻ
സാന്നിധ്യം മതിയെനിക് (2)
2. എൻറെ രോഗത്തെ തൊടുവാൻ
ശക്തനായവൻ എന്റെ പാപത്തെ നീക്കുവാൻ മതിയായവൻ (2)
കൂടെ ഉള്ളവൻ കൂടെ ഉള്ളവൻ
കരം തന്നു നടത്തുവാൻ കൂടെ ഉള്ളവൻ (2)
(ആ സ്നേഹംമാത്രം….2)
3. കാൽവറി ക്രൂശിലെ കരുതൽ ഓർത്താൽ നടത്തിടുന്നു എന്നെ പുലർത്തിടുന്നു(2)
യേശുവല്ലോ എൻ ആശ്രയം യേശുവല്ലോ എൻ നല്ല സഖി (2)
യേശുവിന്റെ സ്നേഹം അതു മാത്രം മതിയെനിക്ക് (4)
ആ സ്നേഹം മാത്രം മതിയെനിക്ക്
ആ കൃപ മാത്രം മതിയെനിക്ക് (2)
ആകുല വേളയിൽ ആശ്വാസമേകും നിൻ
സാന്നിധ്യം മതിയെനിക് (2)