njan mounamayirikkathe എന്റെ വിലാപത്തെ
Njan Mounamayirikkathe
എന്റെ വിലാപത്തെ നിർത്തമാക്കി തീർത്തവനെ
എന്റെ രട്ടു അഴിച്ചു സന്തോഷം ഉടുപ്പിച്ചവൻ
ഞാൻ മൗനമായിരിക്കാതെ സ്തുതിപാടും സ്തോത്രം ചെയ്യും (2)
Chorus :
സ്തുതിപാടിടാം സ്‌തോത്രംചെയ്യാം വിശുദ്ധനാമത്തെ ഉയർത്തിടാം (2)
കുലുങ്ങി പോകുവാൻ ഇടവരില്ല
സാന്നിധ്യം മറവായി കൂടെയുണ്ട് (2)
ഉടങ്ങപാത്രംപോൽ ആയയെന്നെ
മാനപാത്രമായി മാറ്റിയല്ലോ (2)
CHORUS :സ്തുതിപാടിടാം
രാവുംപകലും മറവിടമായി
കൂടാരത്തിൽ എന്നെ ഒളിപ്പിക്കുമെ (2)
വിശ്വസ്തദൈവം വീണ്ടെടുത്തത്താൽ
എൻ കാലുകളെ വിശാലമായ സ്ഥലത്താക്കി (2)
CHORUS :സ്തുതിപാടിടാം
കേട്ടത് കണ്ണാൽ കാണും ഞാൻ
വാഗ്ദത്തം ഓരോന്നായി നിറവേറിടും (2)
സകലവും കീഴാക്കിതരുന്നവനെ
അതിമഹത്തായ എൻ പ്രതിഭലമേ