arellam enne marannedilum ആരെല്ലാം എന്നെ മറന്നീടിലും
Arellam Enne Marannedilum
ആരെല്ലാം എന്നെ മറന്നീടിലും
ഒരു നാളും യേശു എന്നെ മറക്കുകില്ലാ (2)
സ്നേഹം നടിച്ചവർ മാറീടിലും
മാറാത്ത യേശു എൻ പ്രാണസഖി (2)
മാറാത്ത യേശു എൻ പ്രാണസഖി
ആഴമായ് ഹൃദയത്തിൽ മുറിവേറ്റു ഞാൻ
ആരോരുമറിയാതെ കരഞ്ഞിടുമ്പോൾ (2)
ചാരെയണഞ്ഞു സാന്ത്വനമേകി
മാറോടു ചേർത്തവൻ എന്‍റെ പ്രിയൻ (2)
ഈ മരുഭൂവിൽ വെയിലേറ്റു ഞാൻ
ആശ്രയമില്ലാതെ അലഞ്ഞിടുമ്പോൾ (2)
കരത്തിലെടുത്തു ആശ്വാസമേകി
ചുംബനം തന്നവൻ എന്‍റെ പ്രിയൻ (2)